മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ കിണറ്റിലേക്ക് വീണ് ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു. മരിച്ചതില്‍ ഏഴുപേരും സ്ത്രീകളാണ്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമാറി തൊട്ടടുത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തക സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തിരുന്നെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ ഡിന്‍ഡോരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാര്‍ കിണറ്റിലേക്ക് വീണ് ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു; സംഭവം നടന്നത് നാസിക്കില്‍
















Leave a Reply