പയ്യന്നൂരിലെ ആശുപത്രി മാലിന്യം അനന്തപുരം ക്ഷേത്ര പരിസരത്ത്; തിരിച്ചെടുപ്പിച്ച് വാര്‍ഡ് മെമ്പര്‍

കുമ്പള അനന്തപുരം തടാകക്ഷേത്രത്തിന് സമീപം റോഡരികില്‍ ആശുപത്രി മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. പയ്യന്നൂരിലെ ബി.കെ.എം ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങളാണ് പുണ്യസ്ഥാനത്തിന് സമീപം നിക്ഷേപിക്കപ്പെട്ടത്. ആരോഗ്യഭീഷണിയും പരിസ്ഥിതി മലിനീകരണവും ഉയര്‍ത്തുന്ന ഈ വിഷയത്തില്‍ പുത്തിഗെ പഞ്ചായത്ത് അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചു.

അനന്തപുരം വ്യവസായ പാര്‍ക്കിലെ മാലിന്യ സംസ്‌കരണ യൂണിറ്റിലേക്ക് എത്തിക്കാന്‍ കൊണ്ടുവന്ന മാലിന്യം വഴിമധ്യേ റോഡരികില്‍ തള്ളുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടിയ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ കുന്നുകൂടി കിടക്കുന്ന കെട്ടുകള്‍ കണ്ട പുത്തിഗെ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സതീശന്‍ നടത്തിയ പരിശോധനയിലാണ് ഇത് ആശുപത്രി മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ഉടന്‍ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *