കാസര്‍കോട് ഷാനവാസ് പാദൂര്‍ ഇടത് സ്വതന്ത്രന്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. ഐഎന്‍എല്‍, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും.

മഞ്ചേശ്വരത്താണ് ഷാനവാസ് പാദൂരിനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റ് ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അത് വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് മത്സരിക്കണമെന്ന് ഷാനവാസ് പാദൂരിനോട് സിപിഐഎം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനോട് അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. നിലവില്‍ ഐഎന്‍എല്ലിന്റെ സീറ്റാണ് കാസര്‍കോട്. ഷാനവാസ് പാദൂരാണ് മത്സരിക്കുന്നതെങ്കില്‍ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് ഐഎന്‍എല്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ
ചര്‍ച്ചയിലാണ് കാസര്‍കോട്ടെ സീറ്റില്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *