ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ വെള്ളച്ചാട്ടത്തിന് സമീപം സെല്‍ഫി എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് വീണ് മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തൃഷ(17), രത്നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്.
അനന്തഗിരി കുന്നുകളില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹുക്കുംപേട്ടയിലെ ജമ്പുവാലസ ഗ്രാമത്തില്‍ നിന്നുള്ള നാലു പെണ്‍കുട്ടികളാണ് മുലാഗുമ്മി വെള്ളച്ചാട്ടത്തില്‍ എത്തിയത്. വിശാഖപട്ടണത്തിന് സമീപമുള്ള വനമേഖലയിലാണ് ഈ വെള്ളച്ചാട്ടം.
ആന്ധ്രയില്‍ വെള്ളച്ചാട്ടത്തിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമം; കാല്‍വഴുതി വെള്ളത്തില്‍ വീണ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം
















Leave a Reply