തയ്യല്‍ മിഷന്‍ സമര്‍പ്പണവും സാമ്പത്തിക സഹായ വിതരണവും സംഘടിപ്പിച്ചു

കുമ്പള: ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഈ വര്‍ഷത്തെ റംസാന്‍ റിലീഫിന്റെ ഭാഗമായുള്ള നിര്‍ധനര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും അഭ്യസ്ഥവിദ്യരായ യുവതികള്‍ക്ക് സ്വയം തൊഴിലിന്റെ ഭാഗമായി നല്‍കുന്ന തയ്യല്‍ മിഷന്‍ വിതരണ സമര്‍പ്പണവും കുമ്പളയില്‍ സംഘടിപ്പിച്ചു.
കുമ്പള ലീഗ് ഹൗസില്‍ ചേര്‍ന്ന ചടങ്ങ് വ്യവസായ പ്രമുഖന്‍ യൂസഫ് അല്‍ഫലാഹ് ഉദ്ഘാടനം ചെയ്തു.
ബി എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം സ്വാഗതം പറഞ്ഞു.
അബ്ദുറഹ്മാന്‍ ഉദയ, ഫവാസ് കുമ്പള, സമീര്‍ കുമ്പള, പള്ളി കുഞ്ഞി എസ് ട്ടി യു കടവത്ത്, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, നൂര്‍ ജമാല്‍, പള്ളിക്കുഞ്ഞ് കടവത്ത്, നിസാം കൊടിയമ്മ, സൈഫു കൊപ്പളം, സി എച്ച് കാദര്‍, ബി എ ഹമീദ്, മുഹമ്മദ് കുഞ്ഞി കടവത്ത്, ജംഷി മൊഗ്രാല്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *