കാസര്‍ഗോസ് : AUAPS നെല്ലിക്കുന്ന് സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോത്സവം ശ്രദ്ധേയമായി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ഷം മുഴുവന്‍ പഠിച്ച അറിവുകളും, കഴിവുകളും, വിവിധ പ്രദര്‍ശനങ്ങളിലൂടെ അവതരിപ്പിച്ചു. ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രോജക്റ്റുകള്‍, ചാര്‍ട്ടുകള്‍, മോഡലുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചതിലൂടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം ലഭ്യമായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോപിനാഥന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി വേണു ഗോപാലന്‍ സ്വാഗതം പറഞ്ഞു ബിആര്‍സി കോഡിനേറ്റര്‍ ചാന്ദ്‌നി പരിപാടിയുടെ ഉദ്ഘാടനം നടത്തി. എസ്. ആര്‍.ജി കണ്‍വീനര്‍ ആതിര, ഷാനശ്രീന്‍ എന്നിവര്‍ സംസാരിച്ചു. പഠനോത്സവം വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ വളര്‍ത്താനും പഠനത്തിലേക്ക് കൂടുതല്‍ താല്പര്യം വളര്‍ത്താനും സഹായിക്കുന്നതായി അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
പഠനോത്സവം ആഘോഷമാക്കി AUAUPS നെല്ലിക്കുന്ന്















Leave a Reply