ഹരീഷ് റാണക്ക് കണ്ണീരോടെ വിട നല്കി രാജ്യം.നീണ്ട 13 വര്‍ഷത്തെ നിശബ്ദതയ്ക്കും വേദനകള്‍ക്കും വിരാമമിട്ട് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ ഹരീഷ് റാണക്ക് വൈകാരിക യാത്രയയപ്പ്. ബന്ധുക്കളും സുഹൃത്തുക്കളും പൊതുജനങ്ങളും അടക്കം കണക്കിന് പേര് റാണക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു
ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ , മതാചാരപ്രകാരമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് ഹരീഷ് റാണ അന്തരിച്ചതായി ഡല്‍ഹി എയിംസ് ആശുപത്രി സ്ഥിരീകരിച്ചത്. ദയാമരണം നിയമ വിധേയമാക്കിയതിന് ശേഷം ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്കിയ വ്യക്തിയെന്ന നിലയില്‍ ഹരീഷ് റാണയുടെ പേര് രാജ്യത്തെ നിയമ ചരിത്രത്തിന്റെ ഭാഗമായി.
ഹരീഷ് റാണക്ക് കണ്ണീരോടെ വിട നല്കി രാജ്യം; മൃതദേഹം സംസ്കരിച്ചു
















Leave a Reply