മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കെ സുന്ദര. കെ സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് കെ സുന്ദരയുടെ പ്രതികരണം. നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കെ സുന്ദരയ്ക്ക് കോഴ നല്‍കി എന്നായിരുന്നു ആരോപണം.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
കെ സുരേന്ദ്രനെതിരെ മത്സരിക്കും, മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കെ സുന്ദര
















Leave a Reply