മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു, 10 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
അപകടസമയത്ത് ബസില്‍ 40 ലധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് കോട്വാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആശിഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.പരിക്കേറ്റവരെ ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലുമായി ജില്ലാ ആശുപത്രിയിലേക്കും സമീപത്തുള്ള മറ്റ് മെഡിക്കല്‍ സൗകര്യങ്ങളിലേക്കും കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *