ചെർക്കള: കാസർകോട് ജില്ല സഹകരണ ആശുപത്രി സംഘം സ്ഥാപിച്ച ഇ വി ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ആഘോഷപൂർവം നടന്നു.
ജില്ലയിൽ സഹകരന്ന മേഖലയിൽ ആദ്യത്തെതും സംസ്ഥാനത്തെ സഹകരണ ആശുപത്രിയിൽ ആദ്യത്തേതുമായ സംരഭത്തിൻ്റെ ഉദ്ഘാടനം സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത്ത് ബാബു ഐ എ എസ് നിർവ്വഹിച്ചു.
സംഘം പ്രസിഡന്റ് പി രഘുദേവൻ അധ്യക്ഷത വഹിച്ചു.
ജോയിന്റ് രജിസ്ട്രാർ വി ചന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ എം എ മേരി, അനർട്ട് ഡിസ്ട്രിക്ട് എഞ്ചിനീയർ സയ്യിദ് തജുദ്ധീൻ തങ്ങൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജെറാൾഡ് ജെ,എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എ രവീന്ദ്ര, ഗോകുൽ, സനീഷ്, അഡ്വ. ടി വി ഗംഗധരൻ, ടി എം എ കരീം, കെ വി വിശ്വനാഥൻ, പി ബി തൗസീഫ്, എ ആർ ധന്യവാദ്, അബൂബക്കർ ടി എ, ഇബ്രാഹിം എം കെ, അബ്ദുള്ളകുഞ്ഞി, മധു ചെമ്പേരി, ശ്രീകാന്ത് കണ്ണേരി, മനോജ് കെ ആർ, ജിതിൻ കൃഷ്ണൻ പി, തരാനാഥ് പി, പ്രദീപ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
എം സുമതി സ്വാഗതവും അനൂപ് കുമാർ എം നന്ദിയും പറഞ്ഞു.














Leave a Reply