ചെര്‍ക്കള – ചട്ടഞ്ചാല്‍ ദേശീയപാത 22.03.2026 മുതല്‍ അടച്ചിടും

കാസര്‍കോട്: ദേശീയപാത 66ല്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കില്‍, ബേവിഞ്ച ഭാഗങ്ങളില്‍ റോഡില്‍ കുഴിയെടുത്ത് വര്‍ക്ക് നടക്കുന്നതിനാല്‍ 22.03.2026 തീയതി രാവിലെ 8 മണി മുതല്‍ രണ്ടാഴ്ചത്തേക്ക് അത് വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നതായി അതികൃതര്‍ അറിയിച്ചു.
22.3.2026 രാവിലെ 8 മണി മുതല്‍ താഴെ പറയുന്ന ട്രാഫിക് ക്രമീകരണം നിലവില്‍ വരുന്നതാണ്.
കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെ.എസ്.ടി.പി റോഡ് വഴിയും,പെരിയ പൊയ്നാച്ചി ഭാഗത്തു നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചട്ടഞ്ചാല്‍ മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കാതെ,സര്‍വീസ് റോഡില്‍ പ്രവേശിച്ച് ചട്ടഞ്ചാല്‍ – പരവനടുക്കം ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡില്‍ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ സമീപത്തു നിന്നും സര്‍വീസ് റോഡില്‍ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. മാര്‍ച്ച് 19 മുതല്‍ ഗതാഗതം നിരോധിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *