നീലേശ്വരം: പേരോല്‍ കൊഴുന്തില്‍ നാരാംകുളങ്ങര ശ്രീ വിഷ്ണൂമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന വന്‍ മോഷണക്കേസിലെ പ്രതികളെ നീലേശ്വരം പോലീസ് പിടികൂടി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഷിബു റാഫേല്‍ (54), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍ (50) എന്നിവരെയാണ് തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 21 രാത്രി 7.30-നും 22 പുലര്‍ച്ചെ 5.45-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ അകത്തുണ്ടായിരുന്ന നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീല്‍ ഭണ്ഡാരവും, കൂടാതെ ക്ഷേത്രനടയില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ഭണ്ഡാരവും തകര്‍ത്തു. ഭണ്ഡാരങ്ങളിലുണ്ടായിരുന്ന പണമടക്കം ഏകദേശം 25,500 രൂപയോളം കവര്‍ന്നതായാണ് പരാതി.
സംഭവത്തില്‍ നീലേശ്വരം പോലീസ് (Cr. No. 121/26 u/s 331(4), 334(1), 305(a) BNS) കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികള്‍ തമിഴ്നാട്ടിലെ ഏര്‍വാടിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം അവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
















Leave a Reply