‘ഷാജി വേണ്ട..’കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിക്കെതിര പോസ്റ്റര്‍

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ കാസര്‍കോട് പോസ്റ്ററുകള്‍. കെ എം ഷാജി കാസര്‍കോട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍. ജില്ലയ്ക്ക് വേണ്ടത് കാസര്‍കോടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെയാണ്. ഇറക്കുമതി സ്ഥാനാര്‍ത്ഥി ഇവിടെ വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. ‘ഞങ്ങള്‍ ലീഗുകാര്‍’ എന്ന പേരിലാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജി മത്സരിച്ചേക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കെ എം ഷാജി ഇപ്പോള്‍ കാസര്‍കോട് സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *