തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കോട്ടക്കുന്നില്‍ നാട്ടുകാര്‍ തയ്യാറെടുപ്പാരംഭിച്ചു; നാളെ പന്തം കൊളുത്തി പ്രകടനം


മൊഗ്രാല്‍ പുത്തൂര്‍: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കോട്ടക്കുന്നില്‍ നാട്ടുകാര്‍ തയ്യാറെടുപ്പാരംഭിച്ചു. നാളെ പന്തം കൊളുത്തി പ്രകടനംആഹ്വാനം ചെയ്തു. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കടവത്ത്-കോട്ടക്കുന്ന് റോഡിന്റെ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് കോട്ടക്കുന്ന് നിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇന്നലെ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷനില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചൊവ്വാഴ്ച പ്രതിഷേധ പന്തല്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടത്തും.പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ റോഡ് വലിയ കുഴികളായിരിക്കുകയാണെന്നു സമരസമിതി ആരോപിച്ചു. പലതവണ അധികൃതര്‍ക്ക് പരാതി നല്‍കി. അവരത് വച്ച് ഈച്ചയടിക്കുന്നു – സമരസമിതി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *