കാസര്‍കോട്: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആള്‍മാറാട്ടം നടത്തി പ്ലസ് 2 പരീക്ഷയെഴുതിയെന്ന പരാതിയില്‍ ഇരുപത്കാരന് അറസ്റ്റില്‍. ബംബ്രാണ, അഡ്യത്തടുക്കയിലെ മുഹമ്മദ് മുക്താറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ് ബിനിയുടെ പരാതിയില്‍ കേസെടുത്ത കുമ്പള പൊലീസ് ആള്‍മാറാട്ടം നടത്തിയ മുക്താറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയില്‍ ആണ് ആള്‍മാറാട്ടം നടത്തിയത്. സംഭവത്തില്‍ പ്ലസ് 2 വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസ്, എസ്ഐ അനന്തകൃഷണന് ആര് മേനോന് എന്നിവര്‍ ചേര്‍ന്നാണ് ആള്‍മാറാട്ടക്കാരനെ അറസ്റ്റു ചെയ്തതത്. പരീക്ഷയെഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയുടെ അറിവോടെ ആള്‍മാറാട്ടം നടത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
മൊഗ്രാലില്‍ ആള്‍മാറാട്ടം നടത്തി പ്ലസ് 2 പരീക്ഷ എഴുതി; ബംബ്രാണ, അഡ്യത്തടുക്കയില് യുവാവ് അറസ്റ്റില്‍















Leave a Reply