കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാര്‍ത്ഥി

അടൂര്‍: വ്യാജ ലഘുലേഖ പ്രചരണത്തില്‍ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാര്‍. കൊലക്കേസ് പ്രതിയെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും പറഞ്ഞ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരു കൊലക്കേസിലും താന്‍ പ്രതിയല്ലെന്നും തന്റെ പേരില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് ലഘുലേഖകള്‍ ഇറക്കിയതിന് പിന്നില്‍ സിപിഐഎം ആണെന്നും ശാന്തകുമാര്‍ ആരോപിച്ചു. തന്റെ പേരില്‍ ഒരു എഫ്ഐആറുമില്ല, ഉണ്ടെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതില്‍. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് ഞാന്‍.

Leave a Reply

Your email address will not be published. Required fields are marked *