കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ വില ഉയര്‍ന്നപ്പോള്‍ ഇന്ന് അതില്‍ നിന്നും 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,885 രൂപയും ഒരു പവന് 1,11,080 രൂപയും ആയി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്1,12,800 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില 1,09,240 രൂപയാണ്. ഏപ്രില്‍ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്















Leave a Reply