സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം; ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്

ആഗോള വിപണിയിലെ അസ്ഥിരതകള്‍ക്കിടയില്‍ കേരളത്തിലെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,12,600 രൂപയായി ഉയര്‍ന്നു. ഇന്നലെ രാവിലെ വിലയില്‍ വന്‍ കുറവുണ്ടായെങ്കിലും വൈകീട്ടോടെ വിപണി തിരിച്ചു കയറുകയായിരുന്നു.

ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,025 രൂപയാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ്ണവില 1.26 ലക്ഷം കടന്ന് റെക്കോര്‍ഡിട്ടിരുന്നു. പിന്നീട് വില താഴ്‌ന്നെങ്കിലും ഇറാന്‍-അമേരിക്ക സംഘര്‍ഷം വിപണിയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *