ഹൃദയാഘാതത്തെ തുടര്‍ന്ന് പുത്തിഗെ സ്വദേശി മരിച്ചു

കാസര്‍കോട്: ഗൃഹപ്രവേശനത്തിനു മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പുത്തിഗെ സ്വദേശി മരിച്ചു. മുഗു, ഉറുമി, ജുമാ മസ്ജിദിനു സമീപത്തെ പരേതരായ കുഞ്ഞിമാഹിന്‍ കുട്ടി – ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് (50) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്നും എത്തിയത്. മുഗുവില്‍ പണിത പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വെള്ളിയാഴ്ച രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനായി സ്വന്തം വീട്ടിലായിരുന്ന ഭാര്യയെയും കൂട്ടി പുലര്‍ച്ചെ നാലു മണിക്ക് കാറില്‍ വരുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാവിലെ ഏഴിന് മരണം സംഭവിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *