കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്ന സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്നിരുന്ന വിപണിയിലാണ് ഇന്നത്തെ കുറവ്. അക്ഷയ തൃതീയ ദിവസമായ ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വിപണി. ഇതിന് പിന്നാലെയാണ് ഇന്ന് ആശ്വാസമാകുന്നത്.
ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,13,880 രൂപയായി താഴ്ന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ ഈ കുറവ് എന്നതും ശ്രദ്ധേയമാണ്.















Leave a Reply