കാസര്‍കോട് 30ലധികം പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചആല്‍ബം ഡിസൈനര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവതികളുടെയും പെൺകുട്ടികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റുഡിയോ ക്യാമറാമാനെ കാസർകോട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അനൂപ് (25) ആണ് പിടിയിലായത്. സ്ത്രീകളുടെ സ്വകാര്യതയും മാനവും ക്രൂരമായി ലംഘിച്ച സംഭവത്തിൽ കാസർകോട് സൈബർ സെൽ സി ഐ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച വൈകീട്ടോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *