പ്ലാച്ചിക്കര ഫോറസ്റ്റില്‍ റോഡിലേക്ക് മരം കടപുഴകി വീണു

ഭീമനടി സെക്ഷന് കീഴിലുള്ള പ്ലാച്ചിക്കര ഫോറസ്റ്റിലെ വലിയ മരം വേരോടെ കടപുഴകി വീണതിനെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. 2026 മാര്‍ച്ച് 19 വ്യാഴാഴ്ച വൈകിട്ടോടെയാണ് ഭീമനടി-വെള്ളരിക്കുണ്ട് സംസ്ഥാനപാതയില്‍ ഈ അപകടം നടന്നത്. തുടര്‍ന്ന് ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.

ചെടങ്ങമുള്ള് പടര്‍ന്ന ഈങ്ങമരം ഉള്‍പ്പെടെ റോഡിലേക്ക് മറിഞ്ഞുവീണതോടെ ഇതുവഴിയുള്ള വാഹനഗതാഗതം അസാധ്യമായി. മരം വീണതോടെ സംസ്ഥാനപാതയുടെ ഒരു ഭാഗം മുഴുവന്‍ മരക്കൊമ്പുകളും മുള്ളുകളും കൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് റോഡിന്റെ ഇരു ഭാഗങ്ങളിലുമായി വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *