കാസര്‍കോട്: മൈലാട്ടിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. കൂട്ടപ്പുന്നയിലെ വി എം സൂരജ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. 20 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയതായിരുന്നു സൂരജ്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് സൂരജ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു. എന്നാല്‍ തിരിച്ചെത്തിയിരുന്നില്ല. രാവിലെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിരാമന്‍- ജാനകി ദമ്പതികളുടെ മകനാണ് സൂരജ്. സഹോദരങ്ങള്‍ സൗമ്യ, സുരമ്യ.
കാസര്‍കോട് മൈലാട്ടിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍















Leave a Reply