കാസര്‍കോട്: അമ്മയും ഭാര്യയും മകനും നേമോത്സവത്തിനു പോയ സമയത്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കാസര്‍കോട് ബീരന്ത് വയലിലെ പരേതനായ ബാബു നായികിന്റെ മകന്‍ ബി പ്രകാശ് (48) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മാതാവ് ലീലാവതി, ഭാര്യ പ്രിയ, ഏകമകന്‍ ധന്‍വിത്ത് എന്നിവര്‍ വീടിനു സമീപത്തു നടന്ന നേമോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി 12.30മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രകാശിനെ വീട്ടിനു പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
വീട്ടുകാര്‍ നേമോത്സവത്തിനു പോയ സമയത്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു














Leave a Reply