കാസർകോട്: പൊയ്‌നാച്ചിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തി ട്രെയിൻ ഇടിച്ചു മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് ജീവനൊടുക്കിയത്. രണ്ടു മാസം മുൻപുണ്ടായ ഏക മകൻ ശിവനന്ദന്റെ അപ്രതീക്ഷിത വിയോഗത്തെ ഉൾക്കൊള്ളാൻ പോലും കഴിയാതെ വേദനയിലായിരുന്നു മാതാപിതാക്കളായ സ്മിതയും വേണുവും.
വെള്ളിയാഴ്ച രാവിലെ വീടിൻ്റെ സെൻട്രൽ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഏകമകനും മംഗ്ളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന എം ശിവനന്ദൻ (19) ഡിസംബർ 29ന് രാത്രിയാണ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തി ട്രെയിൻ തട്ടി മരിച്ചത്. മാസങ്ങളുടെ വ്യത്യാസത്തിൽ ഒരു കുടുംബം മുഴുവനായി ഇല്ലാതായത് ഉൾക്കൊള്ളാൻ കഴിയാതെ വിങ്ങുകയാണ് ഉറ്റവർ















Leave a Reply