സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതം കൂട്ടി കേന്ദ്രം

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാണിജ്യ എല്‍ പി ജി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 20% കൂടിയാണ് അനുവദിച്ചത്. ഇതോടെ മൊത്തം വിതരണം 50% ആയി ഉയര്‍ന്നു. സംസ്ഥാനത്തെ ഹോട്ടല്‍, കാന്റീനുകള്‍, സമൂഹ അടുക്കള എന്നിവയ്ക്കാണ് സിലിണ്ടറുകള്‍ അനുവദിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി ലഭ്യത ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ 13,700 പുതിയ പി.എന്‍.ജി. (പൈപ്പ് ഗ്യാസ്) കണക്ഷനുകള്‍ നല്‍കി. എല്‍.പി.ജി.യില്‍ 7,300 പേര്‍ പി.എന്‍.ജി.യിലേക്ക് മാറിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.സിലിണ്ടറുകള്‍ കിട്ടുമോ ഇല്ലയോ എന്ന പരിഭ്രാന്തിയില്‍ ആളുകള്‍ എല്‍പിജി ബുക്ക് ചെയ്യുന്നത് വര്‍ധിപ്പിച്ചുവെങ്കിലും നിലവില്‍ ആ സാഹചര്യങ്ങളെല്ലാം മാറിയിട്ടുണ്ട്. സിലിന്‍ഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി റെയ്ഡുകള്‍ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *