ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് 5.30 രൂപ കൂട്ടി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, ഇന്ധനക്ഷാമം സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ പല സംസ്ഥാനങ്ങളിലെ പമ്പുകളിലേക്കും ഇന്ധനം നിറയ്ക്കാനായി ആളുകള്‍ ഒഴുകിയെത്തുകയാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരുടേതാണ് അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *