കാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന ആരോപണവുമായി കുടുംബം

കാഞ്ഞങ്ങാട്: കാസര്‍കോട് ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാല്‍ പാലത്തിന് മുകളില്‍ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്.

ജോലി സമ്മര്‍ദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജോലിസമ്മര്‍ദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എത്താതെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *