മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡുക്കത്ത്ബയല്‍ ബീച്ചിനു സമീപത്തെ ‘മാധവം’ ഹൗസിലെ പരേതരായ മാധവന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍ എം സുരേശന്‍ (45)ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ്. മാതാവ് പാര്‍വ്വതിയുടെ ഒന്നാം ചരമവാര്‍ഷികദിനമാണ് ഏപ്രില്‍ രണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. മരണാനന്തര ചടങ്ങിന്റെ ഭാഗമായി വ്യാഴാഴ്ച തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *