ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവ എഞ്ചിനീയര്‍ മരിച്ചു

സുള്ള്യ: ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവ എഞ്ചിനീയര്‍ മരിച്ചു. സുള്ള്യ, കണ്ടടുക്കയിലെ ശശികല ഭട്ടിന്റെ ഏക മകള്‍ ക്ഷിപ്ര (27)യാണ് മരിച്ചത്. സുള്ള്യയിലെ കെവിജി കോളേജില്‍ നിന്നു ഡിപ്ലോമയും നിട്ടെയില്‍ നിന്നു എം ടെകും നേടിയ ക്ഷിപ്ര ബംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ക്ഷിപ്രയും സഹപ്രവര്‍ത്തകരായ മറ്റു മൂന്നു പേരും കാറില്‍ ആന്ധ്രാ പ്രദേശിലേയ്ക്ക് യാത്രപോയതായിരുന്നു. കര്‍ണൂലില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ഷിപ്രയുടെ സഹ പ്രവര്‍ത്തകര്‍ക്കും സാരമായി പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *