കാസർകോട്: 2026 ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കാസർകോട് ജില്ല സർവസജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. അറിയിച്ചു. സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കളക്ടറുടെ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 11 ലക്ഷത്തിലധികം വോട്ടർമാരുള്ള ജില്ലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വോട്ടർമാരുടെ കണക്ക്
ജില്ലയിൽ ആകെ 11,00,036 വോട്ടർമാരാണുള്ളത്. ഇതിൽ 5,42,861 പുരുഷന്മാരും 5,57,163 സ്ത്രീകളും 12 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. വോട്ടർമാരിൽ 49.35 ശതമാനം പുരുഷന്മാരും 50.65 ശതമാനം സ്ത്രീകളുമാണ്. വോട്ടർ പട്ടിക പ്രകാരം സ്ത്രീ വോട്ടർമാരാണ് ജില്ലയിൽ മുൻപന്തിയിലുള്ളത്.















Leave a Reply