തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ബയോമെഡിക്കല്‍ ടീം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം എന്നിവര്‍ക്ക് ആണ് ചുമതല. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. തീപിടുത്തം ഉണ്ടായ സര്‍ജിക്കല്‍ ഐസിയു വാര്‍ഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തീപിടുത്തത്തില്‍ രോഗികള്‍ സുരക്ഷിതര്‍ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 32 രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടന്‍തന്നെ ഐസിയുവില്‍ നിന്നും മാറ്റിയെന്നും ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും കൃത്യമായി ഉടന്‍ പ്രവര്‍ത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. ഐസിയുവിന്റെ മുകള്‍ നിലയില്‍ നിന്നും രോഗികളെ മാറ്റാന്‍ ശ്രമിവെന്നും.

Leave a Reply

Your email address will not be published. Required fields are marked *