കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും താപനില ഉയര്‍ന്നു. താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളില്‍ നേരിയ ഒറ്റപ്പെട്ടെ മഴക്കും സാധ്യത ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *