എറണാകുളം : ഇടുക്കിയിലെ റിസാന ഫാത്തിമ (18), സൂഹൃത്ത് കോതമംഗലം എരമല്ലൂരിലെ അനന്തു പ്രസാദ് (24) എന്നിവരെ 37 ഗ്രാം എംഡി എം എ യുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോതമംഗലത്തെയും പരിസരങ്ങളിലെയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന് ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്നതാണ് എംഡി എം എ എന്ന് ഇവര്‍ എക്‌സൈസിനോട് സമ്മതിച്ചു .ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ലഹരിമരുന്ന് നാട്ടിലെത്തിച്ച് വന്‍വിലക്ക് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നു എക്‌സൈസ് പറഞ്ഞു. ഇവരുടെ ഫോണില്‍ നിന്ന് ലഭിച്ച ഇടപാടുകളും ഇടപാടുകാരുമായും ബന്ധപ്പെട്ട രേഖകളെക്കുറിച്ചും സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും അന്വേഷണമാരം ഭിച്ചിട്ടുണ്ട്. എക്‌സൈസിനു ലഭിച്ച രഹസ്യവിവര തുടര്‍ന്നാണ് പ്രതികള്‍ കുടുങ്ങിയത്.
മയക്കുമരുന്നുമായി കോളേജ് കുമാരിയും ആണ്‍ സുഹൃത്തും പിടിയില്‍















Leave a Reply