എം.ഡി.എം.എ.യുമായി ഉപ്പള സ്വദേശി പിടിയില്‍

കാസര്‍കോട്: 70.175 ഗ്രാം എം.ഡി.എം.എ.യുമായി ഉപ്പള്ള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഷഹബാസ് മന്‍സ്സി ലില്‍ ഹസൈനാര്‍. വി (42) യെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍കോട് അടുക്കത്ത് വയലില്‍ വച്ച് എംഡിഎംഎയുമായി ഹസൈനാറിനെ അറസ്റ്റ് ചെയ്തത്. തൊണ്ടിസാധനങ്ങളും പ്രതിയെയും ഓഫീസില്‍ ഹാജരാക്കുകയും കേസെടുക്കുകയും ചെയ്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷ് , പ്രിവന്റീവ് ഓഫീസര്‍ കെ വി രഞ്ജിത്ത് ,അതുല്‍ ടി വി ,ശ്രീജിത്ത് വി.വി.,സോനു സെബാസ്റ്റ്യന്‍, ശൈലേഷ് കുമാര്‍ ,പി രാജേഷ് ,സുധീര്‍ , മഞ്ജുനാഥന്‍, വി. വിനീത,റീന വി , ക്രിസ്റ്റിന്‍ പി.എ , മഹേഷ് പി വി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *