വടക്കന്‍ മലബാറിലെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് ഒടുവില്‍ പരിഹാരമാകുന്നു. നാഗര്‍കോവില്‍ – മംഗ്‌ളൂര്‍ ജംഗ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍ 16329/16330) കാസര്‍കോട് ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ കാഞ്ഞങ്ങാടും നീലേശ്വരത്തും പുതിയതായി സ്റ്റോപ്പുകള്‍ അനുവദിച്ചു. ഇതിന് പുറമെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്റ്റേഷനിലും ട്രെയിന്‍ നിര്‍ത്തുമെന്ന് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കുന്നു.
അമൃത് ഭാരത് എക്‌സ്പ്രസ്സിന് ജില്ലയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റേഷനുകളില്‍ സ്റ്റോപ്പ്
















Leave a Reply