കാസർകോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചായ സൽക്കാരം സംഘടിപ്പിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം പകരുന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അബ്ബാസ് മൊഗർ, വൈസ് പ്രസിഡന്റ് മൂസാ ബാസിത്, യൂത്ത് ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം മുജീബ് കമ്പാർ എന്നിവർ പങ്കെടുത്തു.
സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ, ദുബായ് കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ജലാൽ കുന്നിൽ, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഇർഫാൻ കുന്നിൽ, സെക്രട്ടറിമാരായ അൽത്താഫ് ചൗക്കി, ജുനൈദ് കമ്പാർ, അഫ്രാസ് പി.എച്ച് തുടങ്ങിയ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.













Leave a Reply