കാസർകോട്: ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം ഉടമസ്ഥരറിയാതെ മറിച്ചുവിൽക്കുന്ന വൻ തട്ടിപ്പ് റാക്കറ്റിന്റെ തലവൻ പിടിയിൽ. കാഞ്ഞങ്ങാട് ആവിക്കര ബീച്ച് റോഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷംസുദ്ദീൻ മുഹമ്മദിനെയാണ് (44) വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാനഗർ സ്വദേശിനിയായ സ്ത്രീ നൽകിയ പരാതിയിലാണ് വിപുലമായ ഈ തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ആളുകളിൽ നിന്ന് രണ്ടോ മൂന്നോ മാസത്തേക്ക് കാർ വാടകയ്ക്കെടുത്ത ശേഷം, അത് മറ്റുള്ളവർക്ക് മറിച്ച് വാടകയ്ക്ക് നൽകുകയും പിന്നീട് എറണാകുളത്തെത്തിച്ച് വൻ റാക്കറ്റിന് വിൽക്കുകയുമാണ് ഇയാളുടെ രീതി. കാസർകോട് ജില്ലയിലെ വിദ്യാനഗർ, കാസർകോട്, ബദിയഡുക്ക, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി എൺപതോളം കാറുകൾ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കണ്ണൂർ, എറണാകുളം ജില്ലകളിലും സമാന രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയുടെ കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വാടകയ്ക്കെടുത്ത 80-ഓളം കാറുകൾ മറിച്ചുവിറ്റു; കാസർകോട് വൻ തട്ടിപ്പ് റാക്കറ്റ് തലവൻ പിടിയിൽ













Leave a Reply