വീട് കേന്ദ്രീകരിച്ച് വാറ്റ്; വെള്ളരിക്കുണ്ടിൽ 100 ലിറ്റർ വാഷും ചാരായവുമായി ഒരാൾ പിടിയിൽ

കാസർകോട്: സ്വന്തം വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിവന്ന ഗൃഹനാഥനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. വെള്ളരിക്കുണ്ട് കനകപ്പള്ളി തട്ട് സ്വദേശി കെ. കുഞ്ഞികൃഷ്ണൻ (54) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും കണ്ടെടുത്തു.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യ നിർമ്മാണവും വിതരണവും തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

റെയ്ഡിൽ കസ്റ്റഡിയിലെടുത്ത തൊണ്ടിസാധനങ്ങളും പ്രതിയെയും തുടർനടപടികൾക്കായി നീലേശ്വരം എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. എക്സൈസ് ഉദ്യോഗസ്ഥരായ വി. റീന, പ്രശാന്ത് കുമാർ, അനീഷ് കുമാർ, വിപിൻകുമാർ, ഡ്രൈവർ ശ്രീമജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *