കാസർഗോഡ്: ഉദുമയിൽ യുവാവിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ തെരുവത്തെ വിജയന്റെ മകൻ വി. നിനിൽകുമാർ (36- ഇല്ലു) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ കളനാട് റെയിൽവെ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
അമ്മാവന്റെ കടയിൽ ജോലി ചെയ്തുവരികയായിരുന്ന നിനിൽകുമാർ വൈകുന്നേരങ്ങളിൽ സ്ഥിരമായി നടക്കാനിറങ്ങാറുണ്ടായിരുന്നു. ഈ സമയത്ത് അബദ്ധത്തിൽ ട്രെയിൻ തട്ടിയതാകാനാണ് സാധ്യതയെന്ന് സംശയിക്കുന്നു. മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.













Leave a Reply