കാസര്‍കോട്: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. കാഞ്ഞിരപ്പൊയില്‍ കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുളങ്ങാട്ടുനിന്ന് ചെങ്കല്ല് കയറ്റി പെരളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
യാത്രയ്ക്കിടെ റോഡിന്റെ അരിക് ഇടിഞ്ഞുതാഴ്ന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഗോപാലന്റെ വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.














Leave a Reply