കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 9.44-ഓടെയായിരുന്നു അന്ത്യം.
നിലവിൽ ലിസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം ഞായറാഴ്ച കോതമംഗലത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.
ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തറവാട്ടു വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകിട്ട് നാല് മണിയോടെ സംസ്കാരച്ചടങ്ങുകൾ നടക്കും.
ഭാര്യ: ടി.എൻ. സാവിത്രിദേവി. മക്കൾ: ദീപുശാന്ത്, നിവേദിത, ദിവ്യ, എസ്. ശ്രീശാന്ത്. മരുമക്കൾ: കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ (പിന്നണി ഗായകൻ), ഭുവനേശ്വരി.
















Leave a Reply