തളിപ്പറമ്പ്: നാലുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ്, കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
നാലു മാസം മുമ്പായിരുന്നു ആകാശ് മോഹനും സാന്ദ്രതാരയും തമ്മിലുള്ള വിവാഹം നടന്നത്. കൊല്ലം സ്വദേശികളായ രമേശന്റെയും താരയുടെയും മകളാണ് സാന്ദ്രതാര. ഇവരുടെ കുടുംബം നേരത്തെ പറശ്ശിനി, തളിയിലായിരുന്നു താമസമെങ്കിലും നിലവിൽ ബാവുപ്പറമ്പിലാണ് താമസം. സൂര്യജിത്ത് സഹോദരനാണ്.
പ്രദേശത്ത് അറിയപ്പെടുന്ന നൃത്താധ്യാപിക കൂടിയായ സാന്ദ്രതാര എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാല് മാസം മുൻപ് വിവാഹിതയായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ













Leave a Reply