മഴ തുടരും: കാസർകോടും കണ്ണൂരും ഇന്നും നാളെയും യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം.

ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നാളെ (വ്യാഴാഴ്ച) കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് തുടരുന്നത്. മലയോര മേഖലകളിലും തീരദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രാദേശിക തലത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂർ: വടക്കൻ ജില്ലകളിൽ ഇടിമിന്നലും കാറ്റും

അടുത്ത 3 മണിക്കൂറിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീരദേശവാസികൾ ശ്രദ്ധിക്കുക

  • കേരള, ലക്ഷദ്വീപ് തീരങ്ങളിൽ: ഇന്ന് മത്സ്യബന്ധനത്തിന് പ്രത്യേക തടസ്സങ്ങളില്ല.
  • മുന്നറിയിപ്പ്: ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *