കാഞ്ഞങ്ങാട്: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് തൈക്കടപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. തൈക്കടപ്പുറം കണിച്ചിറ താഴെക്കാവിന് സമീപത്തെ ഹരീഷ് (49) ആണ് മരിച്ചത്.
ചൊവ്വാഴ്‌ച രാത്രി എട്ടരയോടെ ദേശീയപാതയിൽ ഐങ്ങോത്ത് പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം സംഭവിച്ചത്.
അപകടം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ
ഐങ്ങോത്ത് വെൽഡിങ് ഷോപ്പ് നടത്തിവരികയായിരുന്നു ഹരീഷ്. രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ ഉടൻ തന്നെ സമീപവാസികളും യാത്രക്കാരും ചേർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികൾ സ്വീകരിച്ചു.
കുടുംബം
പരേതനായ കൊട്ടന്റെയും മീനാക്ഷിയുടെയും മകനാണ് മരിച്ച ഹരീഷ്.
- ഭാര്യ: ജിഷ
- മക്കൾ: ജിഷ്‌ണു, ദേവനന്ദൻ
- സഹോദരങ്ങൾ: വിമല, രഞ്ജിനി, രതീഷ് ബാബു













Leave a Reply