വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് കോളേജ് അധ്യാപകൻ മരിച്ചു

കാഞ്ഞങ്ങാട്: വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് കോളേജ് അധ്യാപകൻ മരിച്ചു. പെരിയ വടക്കേക്കര സ്വദേശി നടുവിൽ വീട്ടിൽ പുരുഷോത്തമൻ നായർ (64) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം.

തറവാട്ടു വീട്ടിലെ ആവശ്യങ്ങൾക്കായി രാവിലെ കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും പുരുഷോത്തമൻ നായരെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കിണറ്റിലേക്ക് കയർ താഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

സംശയത്തെ തുടർന്ന് നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിനുള്ളിൽനിന്ന് മൃതദേഹം കണ്ടെടുത്തത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *