പൊടിപ്പളം ജനശക്തി ഗ്രന്ഥാലയ വാർഷികാഘോഷവും ‘വായന കളരി’ സമാപനവും സംഘടിപ്പിച്ചു

കാസർകോട്: പൊടിപ്പളം ജനശക്തി ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷവും കുട്ടികൾക്കായി സംഘടിപ്പിച്ച “വായന വെളിച്ചം – വായന കളരി”യുടെ സമാപനവും ഏറെ മനോഹരമായി കൊണ്ടാടി. വായന കളരിയുടെ ഭാഗമായി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനായി വിവിധ വായന-സാഹിത്യ പരിപാടികളാണ് ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചത്.

സമാപന ചടങ്ങിൽ പ്രശസ്ത താരം പ്രണവ്യ പനയാൽ മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികളുടെ വായനാശീലവും കലാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു.

പരിപാടിയുടെ പ്രധാന ആകർഷണമായത് റഫീഖ് അഹമ്മദിന്റെ പ്രശസ്തമായ “തോരമഴ” എന്ന കവിതയെ ആസ്പദമാക്കി കുട്ടികൾ വേദിയിൽ അവതരിപ്പിച്ച സ്കിറ്റ് (Skit) ആയിരുന്നു. ഹൃദയസ്പർശിയായ അഭിനയത്തിലൂടെ കാണികളുടെ കണ്ണുകളെ ഈറനണിയിക്കാൻ കുട്ടികൾക്കായി.

ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷങ്ങൾക്കും വായന കളരിക്കും മികച്ച രീതിയിൽ നേതൃത്വം നൽകിയ ഭാരവാഹികളെയും സജീവ പ്രവർത്തകരെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. ചടങ്ങിന്റെ ഓർമ്മയ്ക്കായി ഇവർക്ക് മോമെന്റോ നൽകി ആദരിക്കുകയും ചെയ്തു. നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *