വെള്ളരിക്കുണ്ട്: വ്യാജ ഡ്രൈവിംഗ് ലൈസൻസുമായി വാഹനമോടിച്ച പതിനേഴുകാരൻ കാസർകോട് വെള്ളരിക്കുണ്ടിൽ പിടിയിലായി. മോട്ടോർ വാഹന വകുപ്പും വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് വ്യാജ ലൈസൻസ് കണ്ടെത്തിയത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാഹനം തടഞ്ഞുനിർത്തി രേഖകൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് ഹാജരാക്കിയ ഡ്രൈവിംഗ് ലൈസൻസിലും അനുബന്ധ രേഖകളിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ലൈസൻസ് വ്യാജമാണെന്ന് തെളിഞ്ഞത്.
ഇതേത്തുടർന്ന് സബ് ആർ.ടി.ഒ അധികൃതർ കേസ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ, ഈ വ്യാജ ലൈസൻസ് കണ്ണൂരിലെ ചെറുപുഴയിൽ നിന്നാണ് നിർമ്മിച്ച് നൽകിയതെന്ന് യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കണ്ണൂർ – കാസർകോട് മലയോര മേഖലകൾ കേന്ദ്രീകരിച്ച് വ്യാജ രേഖകൾ ഉണ്ടാക്കി നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നും, കൂടുതൽ വ്യാജ ലൈസൻസുകൾ വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.













Leave a Reply