മംഗളൂരു: കർണാടകയിലെ മുരുഡേശ്വറിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ നീലേശ്വരം സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു. കരുവാച്ചേരി എസ്.എസ്. കലാമന്ദിറിന് സമീപത്തെ സത്യനാഥിന്റെ മകൻ സാഗർനാഥ് (44) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അധ്യാപകൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സാഗർനാഥിന്റെ സുഹൃത്തും സഹപാഠിയുമായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പടിഞ്ഞാറ്റം കൊഴുവലിലെ ടി.വി. അവിനാഷ്, ഭാര്യ നീതു, നാല് വയസ്സുകാരിയായ മകൾ ആവണി, അവിനാഷിന്റെ ഭാര്യാമാതാവ് ജാനകി എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ മംഗളൂരുവിലെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സാഗർനാഥിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. നീലേശ്വരം മേഖലയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് ഈ ദാരുണ സംഭവം.
കർണാടക മുരുഡേശ്വറിൽ വാഹനാപകടം; നീലേശ്വരം സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു













Leave a Reply