ചെങ്കള: കണ്ണാടിയിൽ നോക്കിയാൽ മാത്രം വായിക്കാൻ കഴിയുന്ന ‘മിറർ റൈറ്റിംഗ്’ രീതിയിൽ അതിവേഗം ദേശീയ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കാസർകോട് സ്വദേശിനി. ചെങ്കള റഹ്മത്ത് നഗർ സി.എ.എം ഹൗസിൽ ഫായിസ് റഹിമാന്റെ ഭാര്യ മംഷെന സി.എ. ആണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
വെറും 2 മിനിറ്റും 14 സെക്കൻഡും 26 മില്ലിസെക്കൻഡും കൊണ്ടാണ് മംഷെന ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ റിവേഴ്സ്/മിറർ റൈറ്റിംഗ് രൂപത്തിൽ പൂർത്തിയാക്കിയത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഈ നേട്ടം കൈവരിച്ചതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
കാസർകോടിന്റെ അഭിമാനമായി മാറിയ മംഷെനയ്ക്ക് വിവിധ കോണുകളിൽ നിന്ന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.












Leave a Reply